പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പോക്സോ കേസില്‍ തിങ്കളാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്നും സര്‍ക്കാര്‍. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് പ്രതികള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ പരിശോധിക്കാമെന്ന് കോടതി. 

മൂന്നു മാസമായി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതികള്‍ കോടതിയെ ബോധിപ്പിച്ചു. 

 

പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നേരത്തെ റോയി വയലാട്ടിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഭീഷണിപെടുത്തി പണം തട്ടാൻ ആണ് പരാതിക്കാർ ശ്രമിക്കുന്നതെന്നു ചൂണ്ടികാട്ടിയാണ് പ്രതികൾ മുന്‍കൂര‍് ജാമ്യാപേക്ഷ നല്‍കിയത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് പുതിയ കേസെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.  2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍