TAGS

ട്വിറ്ററിനെതിരെ ആരോപണവുമായി രാഹുല്‍ഗാന്ധി. അഭിപ്രായസ്വാതന്ത്ര്യം തടയുന്നതിനുള്ള കേന്ദ്രനീക്കത്തിന് ട്വിറ്റര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്റെ ട്വീറ്റുകള്‍ പിന്തുടരുന്നവരുടെ എണ്ണം ട്വിറ്റര്‍ നിയന്ത്രിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്റര്‍ സിഇഒയ്ക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു. എന്നാൽ, പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവാമെന്ന് ട്വിറ്റർ മറുപടി നൽകി.