covishield-covaxin-1

 

കോവാക്സീനും കോവിഷീല്‍ഡിനും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒാഫ് ഇന്ത്യയുടെ വാണിജ്യാനുമതി. നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു ഇരു വാക്സീനുകള്‍ക്കും അനുമതി ഉണ്ടായിരുന്നത്.  ഇതോടെ കോവാക്സീനും കോവീഷീല്‍ഡും പൊതുവിപണിയില്‍ ലഭ്യമാകും. മെഡിക്കല്‍ ഷോപ്പുകളില്‍ ഉടന്‍ ലഭ്യമാകില്ലെന്നാണ് വിവരം. എന്നാല്‍ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്സീന്‍ വാങ്ങാം. വാക്സീനുകളുടെ കണക്ക് ഡിസിജിഐ കൈമാറണം. ഭാരത് ബയോടെക്കിന്‍റെയും, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും അപേക്ഷ പരിഗണിച്ചാണ് നടപടി. വിഡിയോ റിപ്പോർട്ട് കാണാം.