gokulam-gopalan-sndp

എസ്എന്‍ഡിപി തിരഞ്ഞെടുപ്പിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഗോകുലം ഗോപാലന്‍. വിധി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്.  ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയില്ലെന്നും ഗോകുലം ഗോപാലന്‍ കോഴിക്കോട്ട് പറഞ്ഞു. ജനാധിപത്യമില്ലാതെ സംഘടന നടത്തിക്കൊണ്ടുപോയിട്ട് ദുഖിച്ചിട്ട് കാര്യമില്ലെന്നായിരുന്നു വിധിയോട് യോഗം മുന്‍പ്രസിഡന്റ്  അഡ്വക്കറ്റ് സികെ വിദ്യാസാഗര്‍ പ്രതികരിച്ചത്.  ഹൈക്കോടതി ഉത്തരവോടെ അടുത്തമാസം അഞ്ചിന് നടക്കാനിരുന്ന യോഗം തിരഞ്ഞെടുപ്പും അനശ്ചിതത്വത്തിലായി 

 

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാണ് എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയത്. ഇതോെട എസ്എന്‍ഡിപി  യോഗത്തിലെ എല്ലാഅംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. ഹൈക്കോടതി വിധി ദുഖകരമെന്ന്  വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. കമ്പനിയായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗത്തിന് കമ്പനി നിയമങ്ങള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളളുകളാണ് പുതിയ ഹൈക്കോടതി ഉത്തരവോടെ ഇല്ലാതായത്. 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു ഇതുവരെ പിന്‍തുടര്‍ന്നുവന്ന രീതി . 

 

പ്രാതിനിധ്യ വോട്ടവകാശം  ഇല്ലാതായതോടെ  യോഗത്തില്‍ അംഗത്വമുള്ള എല്ലാവര്‍ക്കും ഭാരവാഹി തിര‍ഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം 1974ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രാതിനധ്യവോട്ടവകാശം അനുവദിച്ചത് . 100പേര്‍ക്ക് ഒരു വോട്ട് എന്നായിരുന്നു അന്നത്തെ തീരുമാനം. 1999ല്‍ ബൈലോ ഭേദഗതി ചെയ്ത് 200 പേര്‍ക്ക് ഒരുവോട്ട് എന്ന് നിജപ്പെടുത്തുകയും ചെയ്തു. ഇളവ് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനവും  1999ലെ   ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട് . ഹൈക്കോടതി തീരുമാനം നിരാശാ ജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികിരച്ചു