കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. റോഡുകളില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന തുടങ്ങി. അവശ്യ സര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുന്നൊള്ളൂ. പച്ചക്കറി, പലചരക്ക്,പാല്‍, മല്‍സ്യക്കടകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറക്കാം. പരമാവധി ഹോം ഡെലിവറി പ്രോല്‍സാഹിപ്പിക്കാനാണ് നിര്‍ദേശം. ഹോട്ടലുകളിലും ബേക്കറികളിലും രാത്രി 9 വരെ പാഴ്സല്‍ മാത്രമേ അനുവദിക്കൂ. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നതിന് തടസമില്ല. ആശുപത്രികളിലേക്കും വാക്സിനേഷന്‍ ആവശ്യത്തിനും യാത്ര ചെയ്യാം. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും രേഖകള്‍ കാണിച്ച് യാത്ര ചെയ്യാം. വര്‍ക്ക്ഷോപ്പുകള്‍ തുറക്കുന്നതിന് അനുമതിയുണ്ട്. ആശുപത്രികളിലേക്കും റയില്‍വേ സ്റ്റേഷന്‍ –വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. ദീര്‍ഘദൂര റൂട്ടുകളിലും ആവശ്യയാത്രക്കാരുടെ എണ്ണം നോക്കി സര്‍വീസ് നടത്തുന്നത് കെ.എസ്.ആര്‍.ടി സി പരിഗണിക്കും. ബവ്റിജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍, ബാറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുക.