ബലാത്സംഗത്തിന് കേസെടുത്തതോടെ വ്ലോഗറും സോഷ്യൽ മീഡിയ താരവുമായ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍. ശ്രീകാന്തിനായി കൊച്ചി സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി  കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.