ധീരജിനെ കെ.സുധാകരന്‍ ഇനിയും അപമാനിക്കരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.സുധാകരന്റെ പ്രസ്താവന പ്രകോപനപരമാണ്. സി.പി.എമ്മുകാര്‍ അതില്‍ കുടുങ്ങരുത്. സംയമനം പാലിച്ച് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ധീരജിന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ച ശേഷമായിരുന്നു പ്രതികരണം