
സാമൂഹിക മാധ്യമങ്ങളിലൂടെ ഭാര്യമാരെ പങ്കുവച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിനല്‍കിയ യുവതിയുടെ സഹോദരന്‍. എട്ടുപേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചത്. മക്കളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്നും സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആദ്യം അറിഞ്ഞപ്പോള്‍ സഹോദരീ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ് . മാപ്പ് പറഞ്ഞു ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരല്‍. ആലപ്പുഴയില്‍ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മര്‍ദം താങ്ങാതെ സംഭവം വെളിപ്പെടുത്തിയത്. പ്രതിക്ക് ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സഹോദരന്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.