modi-reaction

സുരക്ഷാവീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിയെ നന്ദി അറിയിക്കണമെന്ന് ഭട്ടിന്‍ഡ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോടു മോദി പരിഹാസ രൂപേണ പറഞ്ഞു. 

 

പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയില്‍ സുരക്ഷാവീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ മൂലം പ്രധാനമന്ത്രിയുടെ വാഹനം 20 മിനിറ്റോളം വഴിയില്‍ കുടുങ്ങി. ഫിറോസ്പൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന റാലി മാറ്റിവച്ചു. പഞ്ചാബ് പൊലീസിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. അതേസമയം,  സുരക്ഷാവീഴ്ചയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി പറഞ്ഞു