കോണ്‍ഗ്രസ് നെഹ്റുവിനെ മറന്നെന്നാണ് താന്‍ പറഞ്ഞതെന്ന് ബിനോയ് വിശ്വം. കോണ്‍ഗ്രസ് നെഹ്റുവിനെ വീണ്ടെടുക്കണം. കോണ്‍ഗ്രസ് തകര്‍ച്ചയുടെ ശൂന്യതയിലേക്ക് വന്നത് ബി.ജെ.പിയാണ്. തൃക്കാക്കരയില്‍ ഇടതുമുന്നണി ജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന്‍റെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ബാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചിരുന്നു.
അതിനിടെ ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടുള്ള ബന്ധത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് സിപിഎം–സിപിഐ തര്‍ക്കം മുറുകുന്നു. യുപിഎ സര്‍ക്കാരിനെ ഇടതുപാര്‍ട്ടികള്‍ പിന്തുണച്ച കാലത്ത് പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രമോര്‍മിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ കൂട്ടായ്മയെ നയിക്കാന്‍ രാഹുല്‍ഗാന്ധിയല്ലാതെ മറ്റൊരു പേര് പറയാമോയെന്നാണ് കാനത്തിന്‍റെ മറുചോദ്യം.