sara-joseph-2

 

2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ബുധിനി എന്ന നോവലിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് സമ്മാനിക്കും. ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്‌കാരം സമ്മാനിക്കുക. ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 1968 മുതല്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് തൃശൂരില്‍ പ്രതീകരിച്ചു.