കിഴക്കമ്പലം സംഘര്‍ഷത്തിൽ സാബു എം.ജേക്കബിനും ഉത്തരവാദിത്തമെന്ന് ബെന്നി ബെഹനാന്‍ എംപി. അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് മുന്‍പും സംഘര്‍ഷമുണ്ടാക്കിയെന്ന് സംശയമുണ്ട്. വൈക്കേരിയസ് ലയബിലിറ്റി നിയമപ്രകാരം സാബു എം. ജേക്കബിനെതിരെ കേസെടുക്കണം. തൊഴിലാളികള്‍ക്ക് ഇത്തരം പ്രവൃത്തിക്ക് പ്രേരണ നല്‍കിയതാരാണ്? കിറ്റെക്്സ് വിഷയത്തില്‍ പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ നിലപാടിനെ പിന്തുണയ്ക്കുന്നെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. എതിര്‍പ്പ് കിറ്റെക്സിനോടല്ല, ട്വന്റി ട്വന്റിയോടെന്നും ബെന്നി ബെഹനാന്‍. വിഡിയോ റിപ്പോർട്ട് കാണാം.