രാജ്യസഭയില്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് നടിയും സമാജ്‍വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍. 12 എംപിമാരുടെ സസ്പെന്‍ഷന്‍ ഉന്നയിച്ച ജയ ബച്ചന്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് രോഷത്തോടെ പറഞ്ഞു. സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വര്‍ കാലിതയെക്കുറിച്ച് ജയ ബച്ചന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തുവന്നു. എന്നാല്‍ സഭാനാഥനില്‍ നിന്ന് നീതിയാണ് വേണ്ടതെന്ന് ജയ ബച്ചന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇങ്ങനെ അധികകാലം പോകില്ലെന്ന് താന്‍ ശപിക്കുന്നതായും ജയ ബച്ചന്‍ പറഞ്ഞു.