കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ പ്രദീപിന്‍റെ കുടുംബത്തിന് ധനസഹായം. അഞ്ചുലക്ഷംരൂപ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കും. അച്ഛന്‍റെ ചികില്‍സയ്ക്ക് 3 ലക്ഷം രൂപ കൂടി നല്‍കും. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.