periya-arrest-05
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഉത്തരവ്. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.  സിപിഎം എച്ചിലടക്കും ബ്രാഞ്ച് സെക്രട്ടറി രാജു, എച്ചിലടുക്കം സ്വദേശികളായി വിഷ്ണുസുര, ശാസ്താ മധു, റജി വര്‍ഗീസ് , ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി തീരുന്നതിന് തൊട്ടുമുന്‍പ് സിബിഐ നടത്തിയ അറസ്റ്റ് ദുരുദ്വേശപരമാണെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി കണക്കിലെടുത്തില്ല. പ്രതികളിലൊരാള വിഷ്ണുസുര കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നാണ് സിബിഐ കണ്ടെത്തല്‍. പ്രതികള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സാക്ഷികളായിരുന്നു.