heli-crash

ഊട്ടി കൂനൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു മരണം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്ക്. 14 യാത്രക്കാരില്‍  ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യ മധുമിതയും സ്റ്റാഫും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന്  ഊട്ടിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വെല്ലിങ്ടണ്‍ സ്റ്റാഫ് കോളജിലെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു യാത്ര, സൂലൂരില്‍ നിന്ന് തിരിച്ചത് 11.47നാണ്.  ഹെലിപാഡിന് 10 കി.മി അകലെ 12.20നാണ് അപകടം. വിഡിയോ സ്റ്റോറി കാണാം: 

യാത്രക്കാര്‍: ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്. നായികുമാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍. 

അപകടസമയത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്ന് സമീപവാസി എസ്.ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

കട്ടേരി ഫാമിനു സമീപമാണ് അപകടമെന്നും  എസ്. ഗോപാലകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഹെലികോപ്റ്റര്‍ വെല്ലിങ്ടണില്‍ ഇറങ്ങാതെ തിരിച്ചു പോകുമ്പോഴാണ് അപകടമെന്ന് കരുതുന്നു. 

അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു. അപകടത്തില്‍പെട്ടത് വ്യോമസേനയുടെ മി 17V5 ഹെലികോപ്റ്ററാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തും.