തീപിടിക്കുന്നത് കണ്ടാണ് തന്നെ സമിപത്തുള്ളയാൾ വിളിച്ചു വരുത്തിയത്. ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച ഭീകരവും ദയനീയവുമായിരുന്നുവെന്ന് നാട്ടുകാരന്റെ പ്രതികരണം. നാട്ടുകാരിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളാണ് ഇപ്പോഴും പുറത്തു വരുന്നത്. വലിയ സ്ഫോടനം, പൊട്ടിത്തെറിയുടെ ശബ്ദം. തീഗോളമായി ഹെലികോപ്റ്റർ താഴേക്ക് പതിച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. പിന്നീടാണ് സൈനിക ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുകയും സംഭവ സ്ഥലം ഏറ്റെടുക്കുകയും ചെയ്തത്. ഇപ്പോൾ ഈ പ്രദേശത്തേക്ക് ആളുകളെയും വാഹനങ്ങളും കടത്തി വിടുന്നില്ല. റോഡുകൾ പൂർണമായും അടച്ചു. സംഭവസ്ഥലത്ത് നടക്കുന്ന വിവരങ്ങൾ നിലവിൽ പുറത്തേക്ക് വരുന്നില്ല. ജില്ലാ ഭരണകൂടം മൂന്ന് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചത്. 14-ൽ 13 പേർ മരിച്ചു എന്ന വിവരം എഎൻഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വസ്ത്രം പോലും ശരീരത്തിൽ ഇല്ലാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. ഡിഎൻഎ ടെസ്റ്റ് നടത്തി മാത്രമേ മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനാകുകയുള്ളൂവെന്നാണ് വിവരം. വിഡിയോ റിപ്പോർട്ട് കാണാം:
14 യാത്രക്കാരില്‍ ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ കുടുംബാംഗങ്ങളും സ്റ്റാഫും ഉണ്ടായിരുന്നു. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അപകടത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു