bipin-rawat-narendra-modi-2

 

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. രാജ്യത്തിന് നഷ്ടമായത് അതീവ ധൈര്യശാലിയെ എന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ജനറല്‍ റാവത്ത് വിശിഷ്ടനായ സൈനികനും യഥാര്‍ഥ രാജ്യസ്നേഹിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണ ധീരതയോടെ രാജ്യത്തെ സേവിച്ച വ്യക്തിത്വമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അനുശോചിച്ചു.

 

ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.