ഇടുക്കി ഡാം ഇന്ന് രാവിലെ 6ന് തുറക്കും. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.85 അടിയായി, ഒന്‍പതില്‍ എട്ട് ഷട്ടറുകളും അടച്ചു . മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരുന്നത്.. സെക്കന്റില്‍ 12,654 ഘനയടി വെള്ളം പെരിയാറിലേക്കൊഴുക്കി. ഈ സീസണില്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള ഏറ്റവും വലിയ ജലമൊഴുക്കാണിത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.