2021ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. പത്തുപേരുടെ പ്രാഥികപട്ടിക പ്രഖ്യാപനം ഇന്ന് രാത്രി 9ന് മനോരമ ന്യൂസില്‍. 

2006 ൽ വി.എസ്. അച്യുതാനന്ദനിൽ തുടങ്ങി 2020 ൽ കെ.കെ.ശൈലജയിൽ എത്തി നിൽക്കുന്ന ന്യൂസ്മേക്കർ പുരസ്കാര ജേതാക്കൾ. വാർത്തയിൽ നിറയുന്ന ഒട്ടനവധി വ്യക്തികളിൽ നിന്ന് ഓരോ വർഷവും വാർത്തതാരത്തെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത് മനോരമ ന്യൂസ് പ്രേക്ഷകരാണ്. സംഭവബഹുലമായിരുന്നു വാർത്താവർഷം 2021. കോവിഡ് രണ്ടാംതരംഗം, ചരിത്രംകുറിച്ച് നിയമസഭാതിരഞ്ഞെടുപ്പ്, തോരാമഴയും തീരാദുരിതങ്ങളും. നൂറുകണക്കിന് വാർത്താമുഖങ്ങളിൽ നിന്ന് മനോരമ ന്യൂസ് തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ പത്തുപേരുണ്ടാകും. അവരിൽ നിന്ന് നാലുപേരെ തിരഞ്ഞെടുക്കണം.  രണ്ടാംഘട്ട വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ നിർണയിക്കുന്നത്.