New Delhi: Tamil Nadu Governor K. Rosaiah leaves after meeting Congress President Sonia Gandhi in New Delhi on Friday. PTI Photo (PTI10_28_2011_000029B)

New Delhi: Tamil Nadu Governor K. Rosaiah leaves after meeting Congress President Sonia Gandhi in New Delhi on Friday. PTI Photo (PTI10_28_2011_000029B)

ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ കെ.റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോസയ്യ ആന്ധ്രയില്‍ പിസിസി പ്രസിഡന്റ് ആയിരുന്നു.  എംപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009 സെപ്‌റ്റംബർ മൂന്നുമുതൽ 2010 നവംബർ 24 വരെ മുഖ്യമന്ത്രിയായിരുന്നു. 1979 മുതൽ വിവിധ കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു. രാജ്യത്ത് ഒരു സംസ്‌ഥാനത്ത് തുടർച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിച്ചു റെക്കോർഡിട്ട വ്യക്‌തിയാണു റോസയ്യ. മൊത്തം 16 തവണയാണു റോസയ്യ ബജറ്റ് അവതരിപ്പിച്ചത്. വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ അപകട മരണത്തിനു ശേഷമാണു മുഖ്യമന്ത്രിയായത്