ആലുവയില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത മോഫിയ പര്‍വീണിന്റെ വീട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശനം നടത്തി. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഡിയോ കാണാം.