വടക്കുകിഴക്കന്‍ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അസം റൈഫിള്‍ മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ മനോരമന്യൂസിനോട്. മണിപ്പുര്‍ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഡിജി പ്രതികരിക്കുന്നത്. മ്യാന്‍മാറുമായുള്ള സ്വതന്ത്ര്യയാത്ര ഉടമ്പടി വിഘടനവാദികള്‍ ദുരുപയോഗം ചെയ്യുന്നു. വന്‍തോതില്‍ ലഹരിമരുന്ന് കടത്തും നടത്തുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം വിപുലമാക്കുകയും സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പ്രദീപ് ചന്ദ്രന്‍ നായര്‍ പറഞ്ഞു.
ചുരാചന്ദ്പുരില്‍ നവംബര്‍ 13ന് അസം റൈഫിള്‍സിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഒാഫീസര്‍ അടക്കം 7പേരാണ് കൊല്ലപ്പെട്ടത്. മ്യാന്‍മാറുമായുള്ള സ്വതന്ത്ര്യയാത്ര ഉടമ്പടി വിഘടനവാദികള്‍ ദുരുപയോഗം ചെയ്യുന്നു. ലഹരിമരുന്ന് കടത്ത് നടത്തുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും വെല്ലുവിളിയാകുന്നു. അതിര്‍ത്തി കടന്നുയാത്രയ്ക്ക് പാസും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തും.