മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നുവെച്ചിരുന്ന ഏഴു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141.55 അടിയാണ് . 142 അടി ആണ് പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശത്തുള്ള ശക്തമായ മഴയാണ് ജലനിരപ്പ് വൻതോതിൽ ഉയരാൻ കാരണമായത്. വിഡിയോ കാണാം.