കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞതില്‍ സന്തോഷമെന്ന് മന്ത്രി വീണ ജോര്‍ജ്. പരിശോധനാഫലം കോടതിയെ അറിയിക്കും. വകുപ്പുതല അന്വേഷണം പൂര്‍ത്തിയായിയെന്നും റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത ദത്തിന് ആന്ധ്ര ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കണം. കേന്ദ്ര ഏജന്‍സിയോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ അനുപമയും അജിത്തും ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞ് അനുപമയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ കാണാന്‍ സി.ബ്ള്യു.സി അനുമതി നല്‍കിയത്. കാണാന്‍ പറ്റിയതില്‍ സന്തോഷമെന്ന് പറഞ്ഞ അനുപമ, വിട്ടുപോരുന്നതില്‍ സങ്കടമെന്നും പ്രതികരിച്ചു. കോടതി നടപടികള്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.