കൊല്ലം തെന്മലയില്‍ കാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. പരുക്കേറ്റ ആനച്ചാടി സ്വദേശി അശോകന്‍ ചികില്‍സയിലാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അരമണിക്കൂറോളം അശോകൻ ബോധരഹിതനായി റോഡിൽ കിടന്നിരുന്നു. യാത്രക്കാരാണ് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം:-