model-search

TAGS

കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക് കണ്ടെത്താനായി കായലിൽ പൊലീസിന്റെ തിരച്ചിൽ. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് സ്കൂബ ഡൈവിംഗ് സംഘത്തെ ഇറക്കി തിരയുന്നത്. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞു എന്നാണ് പ്രതികളുടെ മൊഴി. മോഡലുകളുടെ കാറിനെ പിന്തുടർന്ന  സൈജു തങ്കച്ചൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോഡലുകൾ സ‌ഞ്ചരിച്ച കാറിനെ താൻ പിന്തുടർന്നിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ  പ്രതിചേർത്ത് അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടെന്നുമാണ് ഹർജിയിൽ സൈജുവിന്റെ വാദം.