model-accident

TAGS

മുൻ മിസ് കേരള അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച ബന്ധപ്പെട്ട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നും അന്വേഷിക്കണം. ഇത്തരം ഇടപാടുകള്‍ ഒളിപ്പിക്കാനാവും ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും പൊലീസ് പറയുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനും ജീവനക്കാരായ അഞ്ചു പേർക്കുമാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.