
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യമുണ്ടാകുമെന്ന് അമരീന്ദര്‍ സിങ്. കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങണമെന്നും അമരീന്ദര്‍ ആഹ്വാനം ചെയ്തു. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പിടിവാശി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. ജാട്ട് വോട്ടുബാങ്ക് അകലുന്നത് 2022ല്‍ യുപി കൈവിട്ടുപോകാന്‍ ഇടയാകും. 2024ല്‍ നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ച മോഹങ്ങള്‍ക്കും മങ്ങലേല്‍ക്കും. കാര്‍ഷിക നിയമങ്ങളുടെ കടമ്പകടന്നതോടെ പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങുമായി ചേര്‍ന്ന് പുതിയ പരീക്ഷണത്തിന് ബിജെപിക്ക് അവസരമൊരുങ്ങുകയാണ്.
കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടതോടെ ബിജെപി പഞ്ചാബില്‍ ഒറ്റയ്ക്ക് പോരാടാന്‍ കഴിയില്ല. അകാലിദളിന്‍റെ മടക്കത്തിനും വഴിയൊരുങ്ങി. കര്‍ഷകക്ഷേമത്തിനായി നിലകൊള്ളുന്ന സാധാരണക്കാരുടെ നേതാവെന്ന പ്രതിച്ഛായ മിനിക്കിയെടുക്കാന്‍ നരേന്ദ്ര മോദി ശ്രമിക്കും. ഇന്ധന വിലിയില്‍ ജനം പൊള്ളി നില്‍ക്കുമ്പോള്‍ ഇപ്പോഴത്തെ വിട്ടുവീഴ്ച്ച ബിജെപിക്ക് വോട്ടര്‍മാര്‍ക്കു മുന്നില്‍ പറഞ്ഞുനില്‍ക്കാന്‍ പിടിവള്ളി നല്‍കും.
നിയമങ്ങളില്‍ ഭേദഗതി വരുത്താം. രണ്ട് വര്‍ഷത്തേയ്ക്ക് മരവിപ്പിക്കാം. എന്നാലും പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ബിജെപിയും. പതിനൊന്നു വട്ടം നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരിന്‍റെ അനുനയനീക്കത്തോട് കര്‍ഷകര്‍ മുഖം തിരിച്ചു. സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്‍കിയ ഭേദഗതി നിര്‍ദേശങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. രാഷ്ട്രീയ ചാണക്യന്‍ അമിത് ഷാ തന്നെ രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ല. അനുനയ ചര്‍ച്ചകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തണുപ്പന്‍ പ്രതികരണം നടത്തുന്നതിടെയാണ് മലക്കം മറിച്ചില്‍. ബംഗാള്‍ പിടിക്കാന്‍ അരയും തലയും മുറിക്കി ബിജെപി ഇറങ്ങിയപ്പോള്‍ മമത ബാനര്‍ജിക്കൊപ്പം കര്‍ഷക നേതാക്കള്‍ ഉറച്ചുനിന്നും. ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച ബംഗാളിന്‍റെ ജനഹിതമായിരുന്നു ബിജെപിയുടെ തിരിച്ചറിവിന്‍റെ ആദ്യപാഠം. പിന്നെ ഹിമാചല്‍പ്രദേശിലും ഹരിയാനയിലും ഉപതിരഞ്ഞെടുപ്പുകളില്‍ തറപറ്റി. ഹിമാചലില്‍ മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ താമര വാടി. ഹരിയാനയില്‍ ബിജെപി െഎഎന്‍എല്‍ഡി സര്‍ക്കാര്‍ മുള്‍മുനയിലാണ്. യുപിയില്‍ 2014ലും 2019ലും ലോക്സഭയിലേയ്ക്കും 2017ല്‍ നിയമസഭയിലേയ്ക്ക് ബിജെപിയെ കൈയയ്ച്ച് സഹായിച്ചത് ജാട്ട് വോട്ട് ബാങ്കാണ്. അതേ ജാട്ട് കര്‍ഷകരാണ് സര്‍ക്കാരിനെതിരെ തെരുവിലുള്ളത്. യുപിയില്‍ കര്‍ഷകര്‍ നടത്തിവന്നതും ഇനി നടത്താനിരിക്കുന്നതുമായ മഹാപഞ്ചായത്തുകള്‍ ബിജെപിയെ ആശങ്കയിലാക്കുന്നു. താമര ചിഹ്നത്തില്‍ വോട്ടുകുത്തിയ മാഹാ അബദ്ധം ഇനി യുപി ജനതയ്ക്ക് പറ്റരുതെന്നാണ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ പ്രഖ്യാപനം