**EDS: SCREENSHOT FROM A LIVE YOUTUBE VIDEO** New Delhi: Prime Minister Narendra Modi addresses conference on 'Creating Synergies for Seamless Credit Flow and Economic Growth', in New Delhi, Thursday, Nov. 18, 2021. (PTI Photo)(PTI11_18_2021_000035B)
മുന്‍സര്‍ക്കാരുകളുടെ കാലത്ത് ബാങ്കുകള്‍ക്കുണ്ടായ കിട്ടാക്കടത്തില്‍ നിന്ന് അഞ്ചു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ന് മുന്‍പുണ്ടായിരുന്ന വെല്ലുവിളികള്‍ പരിഹരിക്കപ്പെട്ടു. കഴിഞ്ഞ 6-7 വര്‍ഷമായി രാജ്യത്തെ ബാങ്കിങ് മേഖല മെച്ചപ്പെട്ട സ്ഥിതിയിലാണ്. സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ഗുണംചെയ്തു. വായ്പയെടുക്കാനെത്തുന്നവര്‍ യാചകരാണെന്ന മനോഭവം മാറ്റി പങ്കാളിത്തത്തില്‍ വിശ്വസിക്കണമെന്ന് ബാങ്കിങ് മേഖലയിലെ ഉന്നതരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.