അതിവേഗപാതയില്‍ വായുസേന വിമാനത്തില്‍ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിലെ പൂര്‍വാഞ്ചല്‍ അതിവേഗപാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. വായുസേനയുടെ സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് പറന്നിറങ്ങിയത്. 

 

യുദ്ധവും പ്രകൃതിദുരന്തങ്ങളും അടക്കം അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അതിവേഗപാതയുടെ 3.2 കിലോ മീറ്ററില്‍ എയര്‍ സ്ട്രിപ്പ് സജ്ജമാക്കിയിട്ടുണ്ട്. 341 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പൂര്‍വാഞ്ചല്‍ അതിവേഗപാത 9 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. യുപിയില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വന്‍കിട വികസപദ്ധതി യഥാര്‍ഥ്യമായിരിക്കുന്നത്.