kannada-tv-actress-soujanya-commits-suicide

കന്നഡ ടിവി സീരിയല്‍ നടി സൗജന്യ ആത്മഹത്യചെയ്ത നിലയില്‍. നടിയുടെ ബെംഗളൂരുവിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. മരിക്കുന്നതിനു മുമ്പ് നടി എഴുതിവച്ച കുറിപ്പ് പൊലീസ് കണ്ടെത്തി. വിഷാദരോഗത്തിലാണെന്നും ഇനിയും താങ്ങാനാവില്ലെന്നും മൂന്നു തീയതികള്‍ രേഖപ്പെടുത്തിയ നാലു പേജുള്ള കുറിപ്പിലുണ്ട്. മാനസിക ബുദ്ധിമുട്ടികളുണ്ടെന്നും അതുമായി മുന്നോട്ട് പോകാന്‍ പറ്റുന്നില്ലെന്നും നടി പറയുന്നു. തുടര്‍ന്ന് കുറിപ്പിന്‍റെ നാലാം പേജില്‍ മാതാപിതാക്കളോടും മറ്റ് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആവർത്തിച്ച് മാപ്പ് പറയുന്നുമുണ്ട്.

കുറിപ്പ്: "ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി... അതിനാൽ കുടുംബം, ദയവായി എന്നോട് ക്ഷമിക്കൂ... എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരം മണ്ടത്തരങ്ങൾ ഞാൻ ചെയ്യില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ എനിക്ക് മറ്റ് മാർഗമില്ല. ഉള്ളിന്‍റെ ഉള്ളില്‍ ഞാന്‍ പൂർണ്ണമായും മരിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും ഞാൻ വളരെ ലോ ആയി കൊണ്ടിരിക്കുകയാണ്. മുമ്പൊരിക്കലും ഞാൻ എന്നെ ഇതുപോലെ കണ്ടിട്ടില്ല.