തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം മൽസരിച്ച കോൺഗ്രസ് വലിയ നേട്ടമാണ് നേടിയത്. എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചരിത്ര തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ വ്യത്യസ്ഥമായ തീരുമാനങ്ങളിലൊന്ന് കോൺഗ്രസും കൈക്കൊണ്ടു. മുതിർന്ന നേതാക്കളെ എല്ലാം മാറ്റി നിർത്തി തമിഴ്നാട്ടിൽ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി സെൽവപെരുന്തഗൈയെ തിരഞ്ഞെടുത്തു. ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം.
വിജയിച്ച 18 കോൺഗ്രസ് എംഎൽഎമാരെ സഭയിൽ നയിക്കുക സെൽവപെരുന്തഗൈ ആയിരിക്കും. കോൺഗ്രസ് പാർട്ടിയുടെ തമിഴ്നാട്ടിലെ എസ്.സി ഡിപ്പാർട്മെന്റ് ചെയർമാനും ശ്രീപെരുമ്പത്തൂരിൽ നിന്നുള്ള ജനപ്രതിനിധി കൂടിയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ നന്ദി പറഞ്ഞ് സെൽവപെരുന്തഗൈ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു.