രണ്ട് മുന്നണികളെ വെല്ലുവിളിച്ച് തമിഴകം പിടിക്കാനുള്ള ഒരുക്കത്തിലാണ് കമൽ ഹാസന്റെ മക്കൾ നീതി മയ്യം. മൂന്നാം മുന്നണി എന്ന പ്രതീതി ഉണ്ടാക്കിയാണ് അദ്ദേഹത്തിന്റെ മൽസരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചുവടുവച്ച് ഇളയ മകൾ അക്ഷരയും സഹോദര പുത്രിയും നടിയുമായ സുഹാസിനിയും. തെരുവിൽ ജനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ ഇപ്പോൾ വൈറലാണ്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന കമൽ ഹാസനു വേണ്ടി വോട്ട് അഭ്യർഥിച്ച ഇരുവരും തെരുവിൽ വച്ച് പാട്ടിനൊപ്പം താളത്തിൽ ചുവടുവച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കമൽ ഹാസനു വേണ്ടിയുള്ള പ്രചാരണത്തിൽ മകൾ അക്ഷര സജീവമായിരുന്നു. പ്രചാരണ വേളയിലെ ചിത്രങ്ങൾ അക്ഷര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. താരത്തിനൊപ്പമുള്ള ചിത്രങ്ങളും പ്രചാരണ വിഡിയോകളും സുഹാസിനിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോ കാണാം.