മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ മൂത്ത സഹോദരൻ എ.പി.ജെ.മുഹമ്മദ് മുത്തു മീര ലബ്ബൈ മരയ്ക്കാർ (104) അന്തരിച്ചു. കബറടക്കം ഇന്നു രാമേശ്വരത്തു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. കലാമിന്റെ പേരിലുള്ള എ.പി.ജെ.അബ്ദുൽകലാമം ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ട്രസ്റ്റികളിലൊരാളായിരുന്നു. കഴിഞ്ഞ നവംബറിൽ കുടുംബാംഗങ്ങൾക്കൊപ്പം 104-ാം ജന്മദിനം ആഘോഷിച്ചിരുന്നു. 3 മക്കളുണ്ട്.