unnao-rape-03

ഉന്നാവിൽ കൂട്ടബലാൽസംഗത്തിനിരയായി പിന്നീട് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടുപോയി. പീഡനക്കേസിലെ പ്രതികളുടെ ബന്ധുക്കളാണ് പെൺകുട്ടിയുടെ സഹോദരന്റെ ആറുവയസുകാരൻ മകനെ തട്ടിക്കൊണ്ടുപോയത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.

പെൺകുട്ടിയുടെ സഹോദരന്റെ മകനെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കാണാതായത്. വീട്ടുകാർ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് പൊലീസുകാരെ നിയോഗിച്ചിരുന്നതാണ്. ഇവർ വീഴ്ച വരുത്തിയതായി തെളിഞ്ഞതോടെ ഇവരെ സസ്പെൻഡ് ചെയ്തു. 

കുട്ടിയെ കണ്ടെത്തുന്നതിനായി ഊർജ്ജിതമായ ശ്രമം നടക്കുകയാണെന്ന് ഉന്നാവ് പൊലീസ് പറയുന്നു. ക്രൂരപീഡനത്തിനിരയായ 23 കാരി വിചാരണയ്ക്കിടെയാണ് കൊല്ലപ്പെട്ടത്.