ഹാത്രസ് പെൺകുട്ടിക്ക് നീതി തേടി കോൺഗ്രസിന്റെ സത്യഗ്രഹ സമരം. രാജ്ഘട്ടിൽ സത്യഗ്രഹം ഇരുന്നവരെ പൊലീസ് പുറത്താക്കി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭയപ്പെടുകയാണെന്നു ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു
ഹാത്രസിലെ പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം യഥാർഥ്യമാകും വരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എഐസിസി ആഹ്വാന പ്രകാരം ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടന്നു. രാജ്ഘട്ടിൽ സത്യഗ്രഹമിരുന്നവരെ പൊലീസ് പുറത്താക്കി. സമരം ആരംഭിച്ച ഉടനെ ആയിരുന്നു പൊലീസ് നടപടി. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി.
പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് ശ്രമമെന്ന് ഡിപിസിസി അധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു കോൺഗ്രസ് നേതാവ് ഷർമിഷ്ട മുഖർജി, മഹിളാ കോൺഗ്രസ് ഡൽഹി അധ്യക്ഷ അമൃത ധവൻ എന്നിവരും സത്യഗ്രഹത്തിന് നേതൃത്വം നൽകി. ഉത്തർപ്രദേശിലടക്കം മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടന്ന സത്യഗ്രഹത്തിൽ നിരവധി പ്രവർത്തകർ പങ്കാളികളായി.