ഹത്രാസിലെ പെൺകുട്ടിയെ ബലാൽസംഗം ചെയ്തവരെ തൂക്കിക്കൊല്ലണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇനിയൊരാളും ഇങ്ങനെ ഹീനമായ കുറ്റം ചെയ്യാൻ മുതിരാത്ത രീതിയിലായിരിക്കണം ശിക്ഷയെന്നും കെജ്രിവാൾ യുപി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ പങ്കെടുത്തായിരുന്നു രോഷത്തോടെ കെജ്രിവാളിന്റെ പ്രസംഗം.
സ്ത്രീകളുടെ സുരക്ഷയ്ക്കായി സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യവ്യാപകമായ പ്രതിഷേധമാണ് ഹത്രാസിലെ യോഗി സർക്കാർ നിലപാടിനെതിരെ ഉയരുന്നത്. സർക്കാർ എതിർത്താലും ഹത്രാസ് സന്ദർശിക്കുമെന്ന് ഭീം ആർമി നേതാവ് ആസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നീതി നടപ്പിലാകുന്നത് വരെ, യോഗി രാജിവയ്ക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ആസാദ് വ്യക്തമാക്കി.