dk-family

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ സംബന്ധിക്കുന്ന എന്തും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതാണ്. കോണ്‍ഗ്രസിന്റെ ട്രമ്പിള്‍ ഷൂട്ടറുടെ മകള്‍ ഐശ്വര്യ ശിവകുമാര്‍ വിവാഹിതയാകുകയാണ്. അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ് വരന്‍. 

 

സിദ്ധാര്‍ത്ഥ മരിച്ച് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് ഇരു കുടുംബങ്ങളും വിവാഹം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുന്നത്. 

 

എഞ്ചിനീയറിങ്ങ് ബിരുദധാരിയായാണ് ഡികെയുടെ മകള്‍ ഐശ്വര്യ.  ഡി.കെയുടെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ ഭരണച്ചുമതല ഐശ്വര്യക്കാണ്. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവിന്റെ മരണ ശേഷം അമ്മ മാളവികയ്ക്ക് ഒപ്പം കുടുംബ ബിസിനസ് നടത്തുന്നു. 

 

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകന്‍ കൂടിയാണ് കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ. സിദ്ധാര്‍ഥുമായി ഡികെയ്ക്കു അടുത്ത ബന്ധമാണുണ്ടായിരുന്നത്. സിദ്ധാര്‍ത്ഥയുടെ മരണത്തിന് മുമ്പ് തന്നെ വിവാഹം ഉറപ്പിച്ചിരുന്നു. അപ്രതീക്ഷിതമായ വിയോഗത്തില്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് സൂചന