covid-bangladesh-river

TAGS

കോവിഡിന് ചികിൽസ തേടി ബംഗ്ലാദേശിൽ നിന്നും നദി കടന്ന് ഇന്ത്യയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി‍. അബ്ദുൾ ഹക്ക് എന്ന് മുപ്പതുകാരനാണ് കുഷിയാര നദി നീന്തി കടന്ന് ഇന്ത്യയിലെത്തിയത്. അസ്സമിലെ കരിംഗഞ്ച് ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ് ഇയാൾ എത്തിയത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അവരോട് തനിക്ക് കോവിഡാണെന്നും ചികിൽസ തേടിയാണ് ഇന്ത്യയിലേക്ക് എത്തിയതെന്നുമാണ് ഇയാൾ പറഞ്ഞത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. പരിശോധനയിൽ ഇയാൾക്ക് കടുത്ത പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ബംഗ്ലാദേശിലെ സുനംഗഞ്ച് സ്വദേശിയാണ് യുവാവ്.

ബിഎസ്എഫ് വിവരമറിയിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ നിന്നും അധികൃതർ ബോട്ടിലെത്തി ഇയാളെ തിരിച്ചുകൊണ്ടുപോയി. അബ്ദുൾ ഹക്കീമിന് കോവിഡ് ഉണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.