ഗാന്ധിജിയുടെ 72–ാം രക്തസാക്ഷിദിനത്തില്‍ രാഷ്ട്രപിതാവിനെ അനുസ്മരിച്ച് രാജ്യം. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ പുഷ്‍പാര്‍ച്ചന നടത്തി. കോടതിനടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് സുപ്രീംകോടതിയില്‍ രണ്ടുമിനിട്ട് മൗനം ആചരിച്ചു.
സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രക്തസാക്ഷിമണ്ഡപത്തിന് മുന്നില്‍ പൊലീസ് പരേഡ് നടത്തി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് 11 മുതല്‍ രണ്ട് മിനിറ്റ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മൗനം ആചരിച്ചു.