andhra-minister-national-flag

റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയ പതാക തലകീഴായി ഉയർത്തി ആന്ധ്രാ പ്രദേശ് മന്ത്രി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ വൻരോഷമാണ് ഉയരുന്നത്. വിശാഖപട്ടണത്ത് നടന്ന ആഘോഷത്തിലാണ് ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ദേശീയ പതാക തലകീഴായി ഉയർത്തിയത്. പതാക ഉയര്‍ത്തി ദേശീയ ഗാനം തീരുന്നതുവരെ ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീടാണ് ഗുരുതര പിഴവ് അധികൃതർ ശ്രദ്ധിക്കുന്നത്. 

തലകീഴായി പതാക ഉയർത്തുകയും അതിനെ സല്യൂട്ട് ചെയ്യുകും ചെയ്ത മന്ത്രി വിവാദമായപ്പോൾ സംഘാടകരോട് പൊട്ടിത്തെറിച്ചു.  പതാക കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മന്ത്രിയും പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ കാണാം.