nirbhaya-rape-case-court

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റുക യുപിയില്‍ നിന്നുള്ള ആരാച്ചാര്‍. മീററ്റ് ജയിലിലെ ആരാച്ചാരെ തിഹാര്‍ ജയിലിലേയ്ക്ക് അയക്കാന്‍ തീരുമാനിച്ചതായി യുപി ജയില്‍ മന്ത്രി അറിയിച്ചു. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ഡമ്മികളെ ഉപയോഗിക്കുള്ള പരിശോധന ഉടന്‍ നടത്തുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

 

നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ നല്‍കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ യുപി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അത് പരിഗണിച്ച് മീററ്റ് ജയില്‍ നിന്ന് ആരാച്ചാെര വിട്ടുനല്‍കുമെന്ന് യുപി സക്കാര്‍ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കാന്‍ സജ്ജനായെന്ന് മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന്‍ ജല്ലാഡും വ്യക്തമാക്കി.  

 

 

ആരാച്ചര്‍ ഇല്ലാത്തതിനാലാണ് വധശിക്ഷ നടപ്പാക്കാന്‍ കഴിയാത്തതെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിരുന്നു. ഈ മാസം 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാനാണ് പട്യാല ഹൗസ് കോടതി മരണ വാറന്‍റ് പുറപ്പെടുവിച്ചത്. മൂന്നാം നമ്പര്‍ ജയിലില്‍ അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവരെ ഒന്നിച്ച് തൂക്കിലേറ്റുമെന്നാണ് സൂചന. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് നാലു പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നടപ്പാക്കുന്നത്. വലിയ തൂക്കുമരത്തട്ട് തയ്യാറാക്കി കഴിഞ്ഞു. ബക്സര്‍ ജയിലില്‍ നിന്നാണ് തൂക്കുകയര്‍ നിര്‍മിച്ച് നല്‍കുക. പ്രതിയുടെ ഉയരത്തിന്‍റെ 1.6 മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ 2013 ല്‍ തൂക്കിലേറ്റിയതും തിഹാറിലെ മൂന്നാം നമ്പര്‍ ജയിലാണ്. ഭാരവും ബലവും കൃത്യമാക്കാന്‍ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന ഉടന്‍ നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.