മലയാളിയായ വി.കെ. കൃഷ്ണ മേനോനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചാണ് അടുത്തത്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനെ നെഹ്റുവിന്‍റെ വിശ്വസ്തനും വിശ്വപ്രസിദ്ധ മലയാളിയുമായ വി.കെ കൃഷ്ണ മേനോന്‍ എതിര്‍ത്തിരുന്നു എന്നതാണ് അതിലൊന്ന്. ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതില്‍ കൃഷ്ണ മേനോന് അനുകൂല നിലപാടായിരുന്നു എന്നത് മറ്റൊന്ന്.  ഇനിയും പുറത്തുവന്നിട്ടില്ലാത്ത ചില  ചരിത്ര സത്യങ്ങളുെട അടയാളമാവുകയാണ് ഈ പുസ്തകം.

വി.കെ കൃഷ്ണ മേനോന്‍റെ നിര്‍ദേശം കാല്‍പ്പനികമാണെന്ന് പറഞ്ഞ് ജവഹര്‍ ലാല്‍ നെഹ്റു തള്ളി.  ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കോണ്‍ഗ്രസുകാര്‍ നെഹ്റുവിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് വി.കെ കൃഷ്ണ മേനോന്‍ വഴിയായിരുന്നു.

"എ ചെക്കേര്‍ഡ് ബ്രില്യന്‍സ് : ദി മെനി ലൈവ്സ് ഒാഫ് വി.കെ കൃഷ്ണ മേനോന്‍'' എന്ന ജയറാം രമേഷിന്‍റെ പുസ്തകം വിമര്‍ശനങ്ങളും വാഴ്ത്തലുകളും ഏറ്റുവാങ്ങിയ നേതാവിന്‍റെ ജീവിത വഴികളും സ്വഭാവ വിശേഷങ്ങളും വിശദമാക്കുന്നു.  വി.കെ കൃഷ്ണ മേനോനെ പ്രതിരോധമന്ത്രിയാക്കിയത് നെഹ്റുവിന്‍റെ തെറ്റായ തീരുമാനമായിരുന്നുവെന്നും ജയറാം രമേഷ് വിലയിരുത്തുന്നു