രാജ്യത്തെ പോൺ വെബ്സൈറ്റുകളുടെ നിരോധനം ഒരുപരിധി വരെ വിജയം കണ്ടെന്ന സൂചന നൽകി റിപ്പോർട്ടുകൾ. പ്രമുഖ പോൺ വെബ്സൈറ്റായ പോൺഹബിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇതിന്റെ സൂചനകളുള്ളത്. ഇന്ത്യയിൽ നിരോധനം വന്നതോടെ പോൺഹബിന് വൻ നഷ്ടം നേരിട്ടുവെന്നാണ് കണക്കുകൾ പറയുന്നത്. ഡെസ്ക്ടോപ് വഴിയുള്ള കാഴ്ചക്കാര്‍ കുത്തനെ കുറഞ്ഞപ്പോൾ ഫോൺ കാഴ്ചക്കാരുടെ എണ്ണം കൂടി. ഇന്ത്യയില്‍ നിന്ന് വിപിഎൻ, മിറർ വെബ്സൈറ്റുകൾ വഴി പതിവായി സന്ദര്‍ശനം നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
അശ്ലീല വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം സർക്കാർ തടഞ്ഞതിനാലാണ് ഐഒഎസിനെയും ആൻഡ്രോയിഡിനെയും ജനപ്രിയ പ്ലാറ്റ്ഫോമായി മാറ്റിയത്. 2019 ലെ മൊബൈൽ ട്രാഫിക്കിന്റെ 52.8 ശതമാനം ഐഒഎസ് ആണെന്ന് പോൺഹബിന്റെ വെളിപ്പെടുത്തൽ. ഈ വർഷം 46.6 ശതമാനം ട്രാഫിക്കാണ് ആൻഡ്രോയിഡിന് ഉള്ളത്. മറ്റ് പ്ലാറ്റ്ഫോമുകൾ ട്രാഫിക്കിന്റെ 0.5 ശതമാനം വഹിക്കുന്നുണ്ടെന്നും ഇത് കുറിക്കുന്നു.
2018 നെ അപേക്ഷിച്ച് ആൻഡ്രോയിഡ് ട്രാഫിക് 14 ശതമാനം കുറഞ്ഞുവെന്ന് പോർൺഹബ് ബ്ലോഗിൽ കുറിക്കുന്നു. ആപ്പിളിന്റെ iOS ട്രാഫിക് 19 ശതമാനം ഉയർന്നു. ആൻഡ്രോയിഡ് അധിഷ്ഠിത ഉപകരണങ്ങൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഇതിനാൽ 2019 ൽ ഇന്ത്യയുടെ ട്രാഫിക് കുറയുമ്പോൾ ഇത് മൊത്തം ആൻഡ്രോയിഡ് ഉപകരണങ്ങളുടെ വിഹിതം കുറയാൻ കാരണമായി.
ട്രാഫിക്കിൽ ഇന്ത്യ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ 12 സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. പോൺ നിരോധനം മൂലം ട്രാഫിക് കുറഞ്ഞു. ഇന്ത്യ 2018 ലെ മൂന്നാം സ്ഥാനത്ത് നിന്ന് ഈ വർഷം 15 ലേക്കാണ് താഴ്ന്നത്. ട്രാഫിക്കിന്റെ കാര്യത്തിൽ ഇന്ത്യ ഇടിഞ്ഞപ്പോൾ ചെലവഴിച്ച സമയത്തിൽ റെക്കോർഡ് വർധനയുണ്ടായി. പോൺഹബ് ഇൻസൈറ്റുകൾ 2019 അനുസരിച്ച്, ഇന്ത്യക്കാർ ഓരോ സന്ദർശനത്തിനും ചെലവഴിച്ച ശരാശരി സമയം 88 സെക്കൻഡ് വർധിച്ച് 9 മിനിറ്റ് 51 സെക്കൻഡായി ഉയർന്നു.