ഇന്ത്യ –ചൈന  ബന്ധത്തില്‍ നിര്‍ണായകമായ ഉച്ചക്കോടിക്കുള്ള ഒരുക്കത്തിലാണ് തമിഴ്നാട്ടിലെ  പൈതൃക നഗരമായ മഹാബലിപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും വെള്ളിയാഴ്ച ഉച്ചക്കോടിക്കായി തമിഴ്നാട്ടിലെത്തും. അതിനു മുന്നോടിയായി . ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മഹാബലിപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍  വിലയിരുത്തി. 

കഴിഞ്ഞ വര്ഷം ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ –ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ആതിഥ്യം വഹിക്കുന്നത്.. അതിര്‍ത്തി, രാജ്യ സുരക്ഷ, വ്യാപരം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമായ വിഷയങ്ങളാണ് ഇരുനേതാക്കളും ഉച്ചകോടിയില്‍ പരസ്പരം സംസാരിക്കുക..ഇരുവര്‍ക്കുമൊപ്പം നയന്ത്രപ്രധിനിധികളും വ്യവസായികളുമടങ്ങുന്ന വന്‍പടയും മൂന്നുദിവസം പൈതൃകനഗരിയിലുണ്ടാകും. ഉച്ചക്കോടിക്കായുള്ള ഒരുക്കള്‍ അതിവേഗം പുരോഗമിക്കുകയാണ്. കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ക്കിടിയിലാണ് ദിവസവും പതിനായിരത്തിലധികം വിനോദസഞ്ചാരികളെത്തുന്ന മഹാബലിപുരത്തെ ഒരുക്കങ്ങള്‍ . ‌

റോ‍ഡുകളെല്ലാം മുഖം മിനുക്കി കഴിഞ്ഞു.യുനസ്കോയുടെ പൈതൃകപട്ടികയിലുള്ള സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്.  ചൈനയില്‍ നിന്നുള്ള സുരക്ഷ സംഘം കഴിഞ്ഞ ദിവസം  മഹാബലിപുരത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.പഞ്ചരഥ ശില്‍പം, തീരക്ഷേത്രം, അര്‍ജുന ഗുഹ,മുക്കുവ ഗുഹ തുടങ്ങിയ മഹാബലിപുരത്തിന്റെ വിസ്മയങ്ങള്‍  ഉച്ചക്കോടിക്കിടെ ഇരുേനതാക്കളും ഒന്നിച്ചു സന്ദര്‍ശിക്കും.