mural-web

കേരളത്തിന്റെ തനിമ ചാലിച്ചെഴുതിയ ചുമർചിത്രങ്ങളുടെ നിറക്കാഴ്ചകളിലേക്കു ക്ഷണിച്ച് ഡൽഹിയിൽ വേറിട്ട മ്യൂറൽ പെയിന്റിങ് പ്രദർശനം. കേരളശൈലിയിൽ തീർത്ത ചിത്രങ്ങളുടെ പെരുമ പുറം ലോകത്ത് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മലയാളി ചിത്രകാരന്മാരുടെ മ്യൂറൽ പെയിന്റിങ്ങുകളാണ്  പ്രദർശിപ്പിച്ചിരിക്കുന്നത്. ശ്രീകൃഷ്ണലീലകളാണ് പ്രദർശനത്തിൻ്റെ വിഷയം .മലയാളികളായ അലക്സ് വർഗീസ്, സുജാത അനിൽകുമാർ, വി.എ. അഭിലാഷ് എന്നിവരാണ് ചിത്രങ്ങൾ ഒരുക്കിയത്.

ഗുഡ്ഗാവിലെ ദ ആർട്ട് ലൗഞ്ചിലാണ് പ്രദർശനമൊരുക്കിയിരിക്കുന്നത്. പതിനയ്യായിരം മുതൽ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ വരെയാണ് വില. നാല് മാസത്തോളം എടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്.കലാകാരി കൂടിയായ അപർണ ബാനർജിയാണ് പ്രദർശനം ഒരുക്കാൻ ചുക്കാൻ പിടിച്ചത്.ഡൽഹിക്ക് പുറമെ ചണ്ഡിഗഡിലും പ്രദർശനമൊരുക്കുന്നുണ്ട്. ഡൽഹിയിലെ പ്രദർശനം ദീപാവലി വരെ തുടരും.