കശ്മീര്‍ ജനതയുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനെതിരായ പ്രതിഷേധമാണ് ഐ.എ.എസ് രാജിവയ്‍ക്കാന്‍ കാരണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ മനോരമ ന്യൂസിനോട്. പറയാനുള്ള അവകാശം ഇല്ലാതാകുന്നത് ജനാധിപത്യവിരുദ്ധമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് ഐ.എ.എസ് എടുത്തത്. ഇപ്പോള്‍ സ്വന്തം ശബ്ദം പോലുമില്ലാത്ത അവസ്ഥയാണ്.
രാഷ്ട്രീയത്തിലേക്കില്ലെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം മോശമാണെന്ന് കരുതുന്നില്ല. ഭാവിയെക്കുറിച്ച് ആശങ്കയില്ല. പക്ഷേ മറ്റൊരു ജോലി കണ്ടെത്തുണ്ട്. എന്നാല്‍, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ കഴിയുന്ന ജോലി മാത്രമെ തിരഞ്ഞെടുക്കുവെന്നും കണ്ണന്‍ ഗോപിനാഥന്‍ മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.