modi-troll1

ഡിസ്‌കവറി ചാനലിൽ അതിഥിയായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സോഷ്യല്‍ മീഡിയ. ഡിസ്‌കവറി ചാനലില്‍ ഓഗസ്റ്റ് 12ന് രാത്രി ഒമ്പതിന് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്റെ തീം.

 

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെഴ്‌സസ് വൈല്‍ഡില്‍ അതിഥിയായാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയും ബെയര്‍ ഗ്രിയില്‍സും പുഴയില്‍ സഞ്ചരിക്കുന്ന ചിത്രമാണ് കൂടുതല്‍ ട്രോളുകിട്ടിയത്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ഫെബ്രുവരി 14-ന് മോദി കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ട്രോളുകളധികവും. 

വലിയ രാജ്യസ്നേഹിയും പട്ടാള സ്നേഹിയുമായ മോദിജി പക്ഷെ പുൽവാമ ആക്രമണത്തിൽ 44 സൈനികർ കൊല്ലപ്പെട്ടപ്പോൾ പ്രതികരിക്കാൻ പോലുമാകാതെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്നും ട്രോളുകളിൽ പറയുന്നു