പ്രണയം നടിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തുകയും ലൈംഗിക ബന്ധത്തിനു ശേഷം ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത യുവാവ് പിടിയിൽ. ലൈംഗികമായി ഉപയോഗപ്പെടുത്തിയശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടികളെ ഇയാൾ സുഹൃത്തുക്കൾക്കും കാഴ്ച വച്ചിരുന്നു.
ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്.. ആരും പരാതി നല്‍കാത്തതു കൊണ്ടു മാത്രം ഇയാൾ നിമയത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തിരുനാവുക്കരശിൽ നിന്ന് പിടികൂടിയ രണ്ട് മൊബൈൽ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി വിഡിയോകളും അശ്ലീല ഫോട്ടോകളും കണ്ടെത്തി.നന്നായി വസ്ത്രം ധരിക്കുകയും മാന്യമായി പെരുമാറുകയും ആഡംബര കാറുകളിൽ കറങ്ങുകയും ചെയ്തിരുന്ന തിരുനാവുക്കരശിന്റെ വലയിൽ പെൺകുട്ടികൾ വീഴുകയായിരുന്നു.
തിരുനാവുക്കരശും കൂട്ടുകാരും ചേര്‍ന്ന് ഏഴു വര്‍ഷത്തിനിടെ 150 ഓളം യുവതികളെ പീഡിപ്പിച്ചതായി പൊലീസിനോട് സമ്മതിച്ചു. വീട്ടമ്മമാര്‍ അടക്കം യുവാവിന്റെ കെണിയില്‍ വീണിട്ടുണ്ട്. കഴിഞ്ഞ മാസം വിനോദയാത്രയ്ക്കെന്ന പേരിൽ പെൺകുട്ടിയെ കാറിൽകയറ്റി കൊണ്ടുപോയിരുന്നു. യാത്രയ്ക്കിടെ പീഡനശ്രമം പെൺകുട്ടി ചെറുത്തു. പെൺകുട്ടി നിലവിളിച്ചതോടെ വഴിയിൽ ഇറക്കി വിട്ടു തിരുനാവുക്കരശും കൂട്ടുകാരും രക്ഷപ്പെട്ടു. ഈ കുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെയാണ് ഇയാൾ കുടുങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനാണ് ഇയാൾ എഴുവർഷക്കാലം പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വിവരം കണ്ടെത്തിയത്.
പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ടായതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്. തിരുപ്പതിയിലെ ക്ഷേത്രത്തിലെ സൗജന്യ താമസ സൗകര്യമുള്ള മഠത്തില്‍ ഭക്തന്‍ എന്ന വ്യാജേന ഒളിച്ചു താമസിക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവരെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. വിവരം അറിഞ്ഞ തിരുവനാവുക്കരശ് സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. തിരുപ്പതിയിൽ പ്രതി ഫോൺ ഉപയോഗിച്ചതോടെ തുടർന്നുളള നിരീക്ഷണത്തിൽ ഇയാൾ പൊളളാച്ചിയ്ക്കു വരുന്നതായി പൊലീസ് മനസിലാക്കുകയായിരുന്നു. വഴിയിൽ വച്ച് കാർ തടഞ്ഞായിരുന്നു അറസ്റ്റ്. പ്രതിയെ പൊള്ളാച്ചി ജെ.എം. ഒന്നാം നമ്പര്‍ കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.